Tourism

രാജ്യത്തെ ഏറ്റവും വലിയ ടവർ വ്യൂ ഇനി ബെംഗളൂരുവിൽ.

രാജ്യത്തെ ഏറ്റവും വലിയ ടവർ വ്യൂ ഇനി ബെംഗളൂരുവിൽ.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ടവർ വ്യൂ ഇനി ബെംഗളൂരുവിൽ. നഗരത്തിൽ ഡെക്ക് പദ്ധതി ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബെംഗളൂരുവിനെ പ്രധാന സഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണിത്.250 മീറ്റർ ഉയരമുള്ള ഡെക്ക് നിർമ്മിക്കുന്നതിന് പുതിയ ഡിസൈൻ തയ്യാറാക്കാൻ ആർക്കിടെക്റ്റുകളെ ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൈ ഡെക്കിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ടവർ വ്യൂ ഒരുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിർമാണം പൂർത്തിയായാൽ ലോകത്തെ ഏറ്റവും ഉയർന്ന ടവറുകളിൽ ഒന്നായി ഇത് മാറും. അരയാലിന്റെ മോഡലിലാണ് ഇപ്പോൾ ടവറിൻ്റെ രൂപരേഖ തയ്യാറക്കിയിരിക്കുന്നത്.

ഓസ്ട്രിയൻ കമ്പനിയായ കൂപ് ഹിമ്മൽബോവായിരുന്നു ഈ കെട്ടിടത്തിന് വേണ്ടി രൂപകൽപ്പന തയ്യാറാക്കിയത്. വേൾഡ് ഡിസൈൻ ഓർഗനൈസേഷനുമായി സഹകരിച്ച് കമ്പനി ടവർ നിർമിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. യൂറോപ്പ്, യുഎസ്എ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇതേ പദ്ധതി നടപ്പാക്കിയത് കൂപ് ഹിമ്മൽബോവായിരുന്നു.

പദ്ധതി നടപ്പാക്കാനായി പത്ത് ഏക്കർ സ്ഥലം
കണ്ടെത്താൻ സർക്കാർ റവന്യു വകുപ്പിനോട്
നിർദേശിച്ചു. കെട്ട്ടിടത്തിന് സമീപം പുതിയ ഭക്ഷണ
ശാലകൾ, ഷോപ്പിങ് സെൻ്റുകൾ, തിയേറ്റർ എന്നിവയും
വികസിപ്പിച്ചേക്കും. തൂങ്ങിക്കിടക്കുന്ന വേരുകളും
ശിഖരങ്ങളുമൊക്കെയുള്ള ഒരു ആൽമരത്തിന്റെ
ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്
ഡെക്കിന്റെ നിലവിലെ രൂപകൽപ്പന. കർണാടക
ഉപ മുഖ്യമന്ത്രിഡികെ ശിവകുമാർ നേരത്തെ
പദ്ധതിയുടെ ഒരു വീഡിയോ എക്സിൽ പങ്കു
വെച്ചിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ രൂപരേഖകൾ
ക്ഷണിച്ചിട്ടുള്ളതിനാൽ ടവറിൻ്റെ അന്തിമ ഡിസൈനിൽ
മാറ്റം വന്നേക്കാം.

STORY HIGHLIGHTS:The largest tower view in the country is now in Bengaluru.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker