കോട്ടയം:മീനച്ചിലാര്-മീനന്തറയാര്-കൊടൂരാര് പുനര് സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കല് ജല ടൂറിസം കേന്ദ്രത്തില് ഈ വര്ഷത്തെ ടൂറിസം മേളയ്ക്ക് 26നു തുടക്കമാകും.
ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് യന്ത്രം ഘടിപ്പിച്ച വള്ളങ്ങളുടെ ജല ഘോഷയാത്രയും ചെറുവള്ളങ്ങളുടെ മത്സര വള്ളംകളിയും 27നും വടം വലി മത്സരം 28നും നടക്കും.
കുറത്തിയാട്ടം, ഗാനമാലിക, നാടന്പാട്ട്, നൃത്തനൃത്യങ്ങള്, തിരുവാതിര, കെകൊട്ടികളി തുടങ്ങി വിവിധ പരിപാടികള് അരങ്ങേറും. മലരിക്കല് ആമ്ബല് പാടത്തിനു മേലെയുള്ള സൂര്യാസ്തമയക്കാഴ്ച വളരെയേറെ സഞ്ചാരികളെ ആകര്ഷിക്കുന്നുണ്ട്. മലരിക്കല് ടൂറിസം റോഡില് മുള ബെഞ്ചുകളും മറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. ഭക്ഷണമേളയും മൂന്നു ദിവസങ്ങളിലും രാത്രി 10 വരെ നടക്കും.
26നു വൈകുന്നേരം അഞ്ചിന് മന്ത്രി വി.എന്. വാസവന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് അജയന് കെ. മേനോന് അധ്യക്ഷത വഹിക്കും. നദീ പുനര് സംയോജന പദ്ധതി കോഓര്ഡിനേറ്റര് കെ. അനില്കുമാര് ആമുഖപ്രസംഗം നടത്തും. തോമസ് ചാഴികാടന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങിയവര് വിവിധ സമ്മേളനങ്ങള് ഉദ്ഘാടനം ചെയ്യും. മീനച്ചിലാറിനെപ്പറ്റി പുസ്തകരചന നടത്തിയ തിരുവല്ല മാര്ത്തോമാ കോളജിലെ പ്രഫസര് ഡോ. ലതാ പി. ചെറിയാനെ വി.ബി. ബിനു ഉപഹാരം നല്കി ആദരിക്കും.
തിരുവാര്പ്പ് പഞ്ചായത്ത്, നദി പുനര്സംയോജന പദ്ധതി ജനകീയ കൂട്ടായ്മ, മലരിക്കല് ടൂറിസം സൊസൈറ്റി, ജെ- ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികള്, കാഞ്ഞിരം, തിരുവാര്പ്പ് സര്വീസ് സഹകരണ ബാങ്കുകള്, തിരുവാര്പ്പ് മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവര് ചേര്ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി ഇന്നു മുതല് പ്രദേശത്ത് വൈദ്യുതി ദീപാലങ്കാരം ഉണ്ടായിരിക്കും.
STORY HIGHLIGHTS:Ambal village now has festive days