News

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനം തകര്‍ന്ന് മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റിയൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയൻ കടലിൽ പതിക്കുകയായിരുന്നു. ക്രിസ്റ്റ്യൻ ഒലിവർ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബർട്ട് സാച്ച്സ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ഗെനേഡിൻസിലെ ചെറു ദ്വീപായ ബെക്വിയയിൽ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ അപകടമുണ്ടായത്. വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ കടലിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളും ഡൈവർമാരും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിൽ നാല് മൃതദേഹങ്ങളും കണ്ടെത്തി. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനായാണ് താരം ബെക്വിയയിൽ എത്തിയത്.

STORY HIGHLIGHTS:Hollywood actor Christian Oliver and his two daughters died in the plane crash

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker