GulfQatar

ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം.

ഖത്തർ:രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം. ദോഹയിലെ ഡിഇസിസിയില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ആഗസ്റ്റ് പതിനാല് വരെ തുടരും.

ഈ ചൂടുകാലത്ത് ഖത്തറിലെ കുഞ്ഞുങ്ങള്‍ക്ക് ആഘോഷിക്കാനുള്ള അവസരമാണ് കളിപ്പാട്ട മഹോത്സവം. കളിപ്പാട്ടങ്ങളുടെ പ്രദർശനം, വിപണനം, കാർട്ടൂണ്‍ കഥാപാത്രങ്ങള്‍, കലാപ്രകടനങ്ങള്‍, ഗെയിമുകള്‍ തുടങ്ങി വൈവിധ്യമായ കാഴ്ചകളാണ് ടോയ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.

17000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ ഡി.ഇ.സി.സി.യില്‍ 10 സോണുകളിലായാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍. ഞായർ മുതല്‍ ബുധൻ വരെ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്ത് വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെയുമാണ് പ്രദർശനം. ഓണ്‍ലൈൻ വഴി പ്രവേശന ടിക്കറ്റുകള്‍ സ്വന്തമാക്കാം.50 റിയാലാണ് എൻട്രി ടിക്കറ്റ്.200 റിയാലിന് ഫാമിലി ടിക്കറ്റ്, 300 റിയാലിന് ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ് എന്നിവയും സ്വന്തമാക്കാം.

STORY HIGHLIGHTS:The second Qatar Toy Festival has started.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker