GulfSaudi

സൗദി എയർലൈൻസിന്റെ പുതിയ 16 വിമാനങ്ങള്‍ അടുത്ത വർഷം രാജ്യത്തെത്തും.

സൗദി എയർലൈൻസിന്റെ പുതിയ 16 വിമാനങ്ങള്‍ അടുത്ത വർഷം രാജ്യത്തെത്തും. ഈ വർഷം മെയ് മാസത്തിലാണ് വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ സൗദി എയർ ഒപ്പുവെച്ചിരുന്നത്.

രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറായിരുന്നു ഇത്. കരാറുപ്രകാരമുള്ള പതിനാറ് വിമാനങ്ങള്‍ അടുത്ത വർഷത്തൊടെ രാജ്യത്തേക്കെത്തും. സൗദി അറേബ്യൻ എയർലൈൻസ് സൗദി ഡയറക്ടർ ജനറല്‍ ഇബ്രാഹീമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശേഷിക്കുന്ന വിമാനങ്ങള്‍ 2026നും 2030നും ഇടയില്‍ ഘട്ടം ഘട്ടമായി രാജ്യത്തേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 105 നാരോബോഡി ജെറ്റുകള്‍ വാങ്ങാനാണ് സൗദി എയർലൈൻസ് എയർബസുമായി കരാറിലെത്തിയിരുന്നത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത്. 180ലധികം പുതിയ വിമാനങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും, എന്നാല്‍ 2032ന് മുമ്ബ് ഡെലിവറി ചെയ്യാൻ വിമാന നിർമ്മാണ കമ്ബനിക്ക് സാധിക്കാതത്തിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് വക്താവ് അബ്ദുല്ല അല്‍ഷഹ്റാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ വിമാനങ്ങളില്‍ പകുതിയോളം ബജറ്റ് സർവീസ് നടത്തുന്ന ഫ്‌ളൈ അദീലിന് ഉപയോഗിക്കും. നിലവില്‍ സൗദിയക്കും ഫ്‌ലൈ അദീലിനും 170-ലധികം എയർബസ്, ബോയിംഗ് വിമാനങ്ങളുണ്ട്. 100ലധികം വിമാനത്താവളങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുന്നത്. സൗദിയ എയർലൈൻസ് കഴിഞ്ഞ വർഷം ബോയിംഗില്‍ നിന്ന് 787 ഡ്രീംലൈനർ ശ്രേണിയില്‍പ്പെട്ട മൂന്ന് ഡസനിലധികം വിമാനങ്ങള്‍ ഓർഡർ ചെയ്തിരുന്നു.

കൂടാതെ പുതിയ വിമാന കമ്ബനിയായ റിയാദ് എയറും പുതിയ വിമാനങ്ങള്‍ ഓർഡർ ചെയ്തിട്ടുണ്ട്. രാജ്യത്തെ വ്യോമയാന-വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം. 2030-ഓടെ പ്രതിവർഷം 150 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

STORY HIGHLIGHTS:16 new planes of Saudi Airlines will arrive in the country next year.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker