NewsWorld

ലോകത്തിലെ സമ്പന്നരായ പത്ത് സ്ത്രീകളുടെ പട്ടിക പുറത്ത്

സ്ത്രീകൾ വേട്ടയാടാൻ പോവുകയും പുരുഷൻമാർ വീട്ടുകാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു.

കാലക്രമേണ സമ്ബത്തും അധികാരവും പുരുഷൻമാരുടെ കൈകളിലായി.

പതിയെ ആണെങ്കിലും സമ്ബത്തിന്റെയും അധികാരത്തിന്റെയും കാര്യത്തില്‍ പിന്നോട്ടില്ലെന്ന് സ്ത്രീകള്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ലോകത്തിലെ സമ്ബന്നരായ 10 വനിതകളുടെ പട്ടികയും പുറത്തുവന്നു. ഫോബ്സ് ആണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ വനിതകളുടെ സമ്ബത്തിന്റെ കാര്യത്തില്‍ വൻ കുതിച്ചുചാട്ടമാണ് ഈ വർഷം രേഖപ്പെടുത്തിയതെന്നും ഫോബ്സ് ചൂണ്ടിക്കാട്ടി.

ഫോബ്സ് പുറത്തു വിട്ട പട്ടികയനുസരിച്ച്‌ ലോകത്ത് 2,781 ശതകോടീശ്വരൻമാരുണ്ട്. 2023നെ അപേക്ഷിച്ച്‌ 2024ല്‍ ഈ പട്ടികയില്‍ ഇടംപിടിച്ച സ്ത്രീകളുടെ എണ്ണം കൂടുതലാണ്. 2024ല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആകെ ശതകോടീശ്വരൻമാരുടെ 13.3 ശതമാനം സത്രീകളാണ്.

2023ല്‍ ഇത് ഈ പ്രാതിനിധ്യം 12.8 ആയിരുന്നു. തുടർച്ചയായി നാലുവർഷവും സ്ത്രീകളുടെ കൂട്ടത്തില്‍ സമ്ബത്തിന്റെ കാര്യത്തില്‍ ഫ്രഞ്ച് വ്യവസായിയും എഴുത്തുകാരിയുമായ ഫ്രാങ്കോയ്സ്.
ബെറ്റണ്‍കോർട്ട് മെയേഴ്സ് ആണ് ഒന്നാംസ്ഥാനത്തുള്ളത്.

2024ലെ കണക്കനുസരിച്ച്‌ 98.2 ബില്യണ്‍ യു.എസ് ഡോളറാണ് ഇവരുടെ ആസ്തി. എല്‍ ഓറിയലിന്റെ സ്ഥാപകനായ യൂജിൻ ഷൂല്ലറുടെ പേരക്കുട്ടിയാണിവർ.

അമ്മ 2017ല്‍ മരിച്ചതോടെയാണ് കുടുംബ കമ്ബനിയുടെ നിക്ഷേപവും ഓഹരികളും ചേർന്ന് മെയേഴ്സിന്റെ സമ്ബത്ത് ഇരട്ടിപ്പിച്ചത്. ലോകസമ്ബന്നരുടെ പട്ടികയില്‍ 16ാം സ്ഥാനത്താണിവർ.

പട്ടികയില്‍ ഇന്ത്യക്കാരിയായ സാവിത്രി ജിൻഡാലും ഇടം നേടി. 38 ബില്യണ്‍ ഡോളറിന്റെ സമ്ബത്തുമായി അഞ്ചാംസ്ഥാനത്താണ് സാവിത്രി.

ഒ.പി. ജിൻഡാല്‍ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണ്‍ എമെരിറ്റയാണ് അവർ. ഭർത്താവ് ഒ.പി.ജിൻഡാലിന്റെ അപകട മരണശേഷമാണ് ജിൻഡാല്‍ ഗ്രൂപ്പിന്റെ ഓഹരികളും മറ്റും സാവിത്രിയിലേക്കും മക്കളിലേക്കും എത്തിയത്.

ഫോബ്സ് പുറത്തുവിട്ട പട്ടിക ഇങ്ങനെ:

ഫ്രാങ്കോയ്സ് ബെറ്റണ്‍കോർട്ട് മെയേഴ്സ്((98.2 ബില്യണ്‍ ഡോളർ)


ആലീസ് വാള്‍ട്ടൻ(77.2 ബില്യണ്‍ ഡോളർ)


ജൂലിയ കൊച്ച്‌(66.3 ബില്യണ്‍ ഡോളർ)


ജാക്വിലിൻ മാർസ്(39.4 ബില്യണ്‍ ഡോളർ)


സാവിത്രി ജിൻഡാല്‍(38 ബില്യണ്‍ ഡോളർ)


റാഫേല അപ്പോന്റെ ദിയാമന്റ്(35.5 ബില്യണ്‍ ഡോളർ)


മക്കെൻസി സ്കോട്ട്(33.7 ബില്യണ്‍ ഡോളർ)


ഗിന റിൻഹാർട്ട്(30.8 ബില്യണ്‍ ഡോളർ)


അബിഗെയ്ല്‍ ജോണ്‍സണ്‍(29.7 ബില്യണ്‍ ഡോളർ)


മിറിയം അദേല്‍സല്‍ ആൻഡ് ഫാമിലി(29.7 ബില്യണ്‍ ഡോളർ

STORY HIGHLIGHTS:The list of ten richest women in the world is out

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker