GulfKuwait

കുവൈത്തിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കവരുന്നതിന് പുതിയ രീതിയുമായി തട്ടിപ്പ് സംഘം

കുവൈറ്റ്‌ :കുവൈത്തിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കവരുന്നതിന് പുതിയ രീതിയുമായി തട്ടിപ്പ് സംഘം.

സ്വദേശികളുടെയും പ്രവാസികളുടെയും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കവരാൻ പുതിയ രീതിയുമായി തട്ടിപ്പു സംഘം. സ്മാർട്ട് ഫോണിൽ വീഡിയോ കോൾ ചെയ്തുകൊണ്ട് ഒരാൾ ബാങ്കിലേക്ക് കടന്നു വരുന്നു . ഇയാൾ ആ ബാങ്കിലെ ഉദ്യോഗസ്ഥനു ഫോൺ കൈമാറുന്നു .

മറുതലക്കുള്ള തന്റെ സഹ തട്ടിപ്പുകാരൻ ഇതേ ബാങ്കിന്റെ വേറെ ഒരു ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായി ചമഞ്ഞു പ്രത്യക്ഷപ്പെടുന്നു. സംശയത്തിന് ഇടനൽകാത്ത വിധം ബാങ്കിന്റെ ലോഗോ പതിച്ച കുവൈത്തി വേഷത്തിലായിരിക്കും അയാൾ .


ഇതിനിടയിൽ വീഡിയോയിൽ കുടുങ്ങിയ ബാങ്ക് ഉപഭോക്താവിനെ കാണിച്ച് അയാളുടെ ഓ.ടി പി. നമ്പർ അയച്ചുതരണമെന്ന് മറുതലക്കുള്ള തട്ടിപ്പുകാരൻ വ്യാജ ബാങ്ക് ഉദ്യോഗസ്ഥനോട് ആവശ്യപെടുന്നതാണ് പുതിയ തട്ടിപ്പു രീതി. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും ആർക്കും ഒരു കാരണവശാലും തങ്ങളുടെ അക്കൗണ്ട് നമ്പറുകളോ രഹസ്യ നമ്പറുകളോ കൊടുക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി .

STORY HIGHLIGHTS:Fraud gang with new method to withdraw money from bank account in Kuwait

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker