Entertainment

‘രായന്‍’ തീയറ്ററില്‍ എത്തുക ‘എ’ സര്‍ട്ടിഫിക്കറ്റുമായി.

ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘രായന്‍’ തീയറ്ററില്‍ എത്തുക ‘എ’ സര്‍ട്ടിഫിക്കറ്റുമായി.

നടനെന്ന നിലയില്‍ ധനുഷിന്റെ 50-ാമത്തെ ചിത്രം കൂടിയാണിത്. ജൂണ്‍ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം രണ്ടാഴ്ച കഴിഞ്ഞ് ജൂലൈ 26 ന് ചിത്രം തിയേറ്ററുകളിലെത്തും.

റിലീസിന് രണ്ടാഴ്ച മുമ്പ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി പ്രഖ്യാപിച്ച് ജൂലൈ 9 ന് ധനുഷ് ഒരു പ്രത്യേക പോസ്റ്റര്‍ പങ്കിട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ ഒന്നും നിര്‍ദേശിച്ചിട്ടില്ല ചിത്രത്തിന്റെ റണ്‍ടൈം ഏകദേശം രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ്.

എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാന്‍ ചില രംഗങ്ങള്‍ മാറ്റാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സംവിധായകന്‍ ധനുഷ് അതിന് തയ്യാറായില്ലെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസ്റ്ററുകളും ടീസറും അനുസരിച്ച്, ‘രായന്‍’  ആക്ഷനും വയലന്‍സും നിറഞ്ഞ ഒരു പ്രതികാര കഥയാണ് പറയുന്നത്. ധനുഷ് ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ എസ് ജെ സൂര്യ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് വിവരം..

കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, ദുഷാര വിജയന്‍, അപര്‍ണ ബാലമുരളി, പ്രകാശ് രാജ്, ശെല്‍വരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘രായന്‍’. ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ എത്തുന്നുണ്ട്.

STORY HIGHLIGHTS:Dhanush’s second directorial venture ‘Raayan’ hits the theaters with an ‘A’ certificate.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker