നരിവേട്ട’യിലെ ‘ആടു പൊന്മയില്..’ എന്ന ഗാനം റിലീസ് ചെയ്തു.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’യിലെ ‘ആടു പൊന്മയില്..’ എന്ന ഗാനം റിലീസ് ചെയ്തു. ജേക്സ് ബിജോയ് സംഗീതം നല്കിയ ഗാനത്തിന് വരികള് എഴുതിയത് അതുല് നറുകര, പുലയ ട്രഡീഷണല്, ബി കെ ഹരിനാരായണന് എന്നിവര് ചേര്ന്നാണ്. അതുല് നറുകര, ബിന്ദു ചേലക്കര എന്നിവര് ചേര്ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അനുരാജ് മനോഹര് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളില് എത്തും. ഏറെ ശ്രദ്ധനേടിയ കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’, എന്ന ഗാനത്തിന് ശേഷം അതുല് ആലപിച്ച ഗാനം കൂടിയാണിത്.

ടൊവിനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന് ചിത്രത്തിലൊരു പ്രധാന വേഷത്തില് അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമ യാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്, പ്രിയംവദ കൃഷ്ണന് എന്നിവരാണ് മറ്റു മുഖ്യ താരങ്ങള്.

STORY HIGHLIGHTS:The song ‘Aadu Ponmayil..’ from ‘Narivetta’ has been released.
