sharemarket

ജിയോ ഓഹരി വിപണിയിലേക്ക്.

ഡൽഹി:പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഓഹരി വിപണിയിലേക്ക്. കമ്പനിയുടെ മെഗാ ഐപിഒ 2025ല്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ മൂല്യം 9.3 ലക്ഷം കോടിയ്ക്ക് മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ജെഫറീസ് പ്രവചിക്കുന്നു. ജിയോയുടെ ഉയര്‍ന്ന മൂല്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിലയില്‍ 7-15 ശതമാനം വര്‍ധനയ്ക്ക് കളമൊരുക്കുമെന്നും ജെഫറീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒരു ഓഹരിക്ക് 3,580 രൂപ എന്ന തലത്തിലേക്ക് റിലയന്‍സ് ഓഹരി നീങ്ങാം. അതുകൊണ്ട് തന്നെ റിലയന്‍സ് സ്റ്റോക്കില്‍ ‘ബൈ’ റേറ്റിംഗ് കമ്പനി നിലനിര്‍ത്തി. അവസാന ക്ലോസിംഗ് വിലയായ 3,164 രൂപയേക്കാള്‍ 13 ശതമാനത്തിലേറെ വര്‍ധനയ്ക്കുള്ള സാധ്യതയാണ് ജെഫറീസിന്റെ അനുമാനം.

ജനുവരി മുതല്‍ റിലയന്‍സിന്റെ ഓഹരി വില 22 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. മുഴുവന്‍ ഐപിഒയും ഓഫര്‍ ഫോര്‍ സെയില്‍ വഴി നടത്താനാണ് സാധ്യത. 2023 ഓഗസ്റ്റിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.

STORY HIGHLIGHTS:Leading telecom company Reliance Jio to the stock market.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker