GulfKuwait

കുവൈത്ത് തീപിടിത്തത്തില്‍ അനുശോചനം യോഗം ചേർന്ന് എൻ.ബി.ടി.സി.

കുവൈത്ത്: തീപിടിത്തത്തില്‍ അനുശോചനം യോഗം ചേർന്ന് എൻ.ബി.ടി.സി. കുവൈത്ത് അഹമദിയിലെ കോർപ്പറേറ്റ് ഓഫീസിലാണ് യോഗം ചേർന്നത്.

49 ജീവനക്കാരുടെ മരണത്തില്‍ കലാശിച്ച തീപിടുത്തത്തില്‍ അതീവ ദുഃഖിതരാണെന്നും മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും എൻ.ബി.ടി.സി അധികൃതർ പറഞ്ഞു.

മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമിക സാമ്ബത്തിക സഹായമായി എട്ട് ലക്ഷം രൂപയും സംസ്‌കാര ചെലവുകള്‍ക്കായി 25,000 രൂപയും വിതരണം ചെയ്യും. മരണമടഞ്ഞ ജീവനക്കാരുടെ ശമ്ബളവും മറ്റ് കുടിശ്ശികകളും നഷ്ടപരിഹാര തുകയും ലൈഫ് ഇൻഷുറൻസും അവകാശി സർട്ടിഫിക്കറ്റുകള്‍ സമർപ്പിക്കുമ്ബോള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറും.

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ജോലി, മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്ത ജീവനക്കാർക്ക് പാർപ്പിടം, മറ്റ് സാമ്ബത്തിക സഹായം എന്നിവയും വാഗ്ദാനം ചെയ്തതതായി എൻ.ബി.ടി.സി അറിയിച്ചു. രക്ഷപ്പെട്ടവർക്ക് എല്ലാ ചികിത്സാ സഹായവും പരിക്കേറ്റ ജീവനക്കാർക്ക് രണ്ടു ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ജീവനക്കാരുടെ അടുത്ത ബന്ധുക്കളെ കുവൈത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:NBTC held condolence meeting on Kuwait fire.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker