വൊഡാഫോണ്‍ സിം കാർഡുകള്‍ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം.
സ്മാർട് ഫോണുകളില്‍ വിപ്ലവം സൃഷ്ടിക്കാൻ വൊഡാഫോണ്‍ സിം കാർഡുകള്‍ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം.
അടുത്ത രണ്ടു വർഷത്തിനുള്ളില്‍ ഇത് പല രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം.
യുവ ജനത കൂടുതലായി ക്രിപ്റ്റോ വോലറ്റുകള്‍ ഉപയോഗിക്കാൻ തുടങ്ങിയതോടെ കമ്ബനികള്‍ക്ക് അവരുടെ സേവനങ്ങള്‍ ക്രിപ്റ്റോ വോലറ്റുകളുമായി ബന്ധിപ്പിക്കേണ്ട അവസ്ഥ വന്നെത്തി എന്നാണ് ഈ ഒരു നീക്കം സൂചിപ്പിക്കുന്നത്.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പല മേഖലകളിലേക്കും എത്തുന്ന കാര്യവും വൊഡാഫോണിന്റെ ഈ ഒരു സംരംഭത്തില്‍ കാണാം.
ആഗോളതലത്തില്‍ തന്നെ 2030 ആകുമ്ബോഴേക്കും സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വൻ വർധനവായിരിക്കും ഉണ്ടാകുക.
അതുകൊണ്ട് സിം കാർഡുകളെ ഡിജിറ്റല്‍ ഐഡന്റിറ്റികളായും, ബ്ലോക്ക് ചെയിൻ നെറ്റ് വർക്കുകളായും ബന്ധിപ്പിച്ചാല്‍ തട്ടിപ്പുകള്‍ക്ക് തടയിടാൻ സാധിക്കും എന്നൊരു മെച്ചം കൂടിയുണ്ടാകും.
STORY HIGHLIGHTS:Vodafone Moves to Link SIM Cards to Cryptocurrency Wallets