സൗത്ത് ഇന്ത്യന് ബാങ്ക് 2024-25 സാമ്പത്തിക വര്ഷത്തില് റെക്കോഡ് ലാഭം രേഖപ്പെടുത്തി.

ഡൽഹി :സൗത്ത് ഇന്ത്യന് ബാങ്ക് 2024-25 സാമ്പത്തിക വര്ഷത്തില് 1,303 കോടി രൂപയുടെ റെക്കോഡ് ലാഭം രേഖപ്പെടുത്തി. മുന് വര്ഷത്തെ 1070.08 കോടി രൂപയെ അപേക്ഷിച്ച് 21.75 ശതമാനമാണ് വര്ധന.

ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില് 40 ശതമാനം ലാഭ വിഹിതത്തിന് ഡയറക്ടര് ബോര്ഡ് ശിപാര്ശ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ നാലാം പാദത്തില് (ജനുവരി-മാര്ച്ച്) 342.19 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. 18.99 ശതമാനം വളര്ച്ചയാണ് രേഖപ്പെടുത്തിയത്.

മുന് വര്ഷം ഇതേ കാലയളവില് 287.56 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്ത്തന ലാഭം മുന് വര്ഷത്തെ 1,867.67 കോടി രൂപയില് നിന്ന് 2,270.08 കോടി രൂപയായും വര്ധിച്ചു. 21.55 ശതമാനമാണ് വാര്ഷിക വളര്ച്ച. അറ്റ പലിശ വരുമാനം 4.61 ശതമാനം വാര്ഷിക വളര്ച്ചയോടെ 3,485.64 കോടി രൂപയിലെത്തി.


എഴുതിത്തള്ളല് ഉള്പ്പെടെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 85.03 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 71.77 ശതമാനമായി ഉയര്ന്നു. മൊത്ത വായ്പകള് 8.89 ശതമാനം വളര്ച്ചയോടെ 80,426 കോടി രൂപയില് നിന്നും 87,578.52 കോടി രൂപയായി.

STORY HIGHLIGHTS:South Indian Bank posted record profit in the financial year 2024-25.