
എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളില് പരിമിത കാലത്തേക്ക് ‘ഫ്ലാഷ് സെയില്’ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളില്, ലോഗിൻ ചെയ്ത ഉപയോക്താക്കള്ക്ക് എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള് 1,299 രൂപ മുതല് (ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ) ബുക്ക് ചെയ്യാം.
എക്സ്പ്രസ് വാല്യൂ ടിക്കറ്റുകള് 1,499 രൂപ മുതല് ലഭിക്കും.

യാത്രക്കാർക്ക് എയർലൈനിന്റെ വെബ്സൈറ്റായ airindiaexpress.com വഴിയോ മൊബൈല് ആപ്പ് വഴിയോ ഓഫർ നിരക്കുകളില് ടിക്കറ്റുകള് ബുക്ക് ചെയ്യാം.
അന്തർദേശീയ റൂട്ടുകളില്, എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള് 4,340 രൂപ മുതലും, എക്സ്പ്രസ് വാല്യൂ 4,914 രൂപ മുതലും, എക്സ്പ്രസ് ഫ്ലെക്സ് 5,776 രൂപ മുതലും ലഭ്യമാണ്. ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിലെ ഈ കിഴിവ് നിരക്കുകള് 2025 ജൂലൈ 18 വരെ ബുക്കിംഗ് നടത്തുന്നവർക്കാണ് ലഭിക്കുക. 2025 ജൂലൈ 15 മുതല് സെപ്റ്റംബർ 21 വരെയുള്ള യാത്രകള്ക്ക് ഈ ഓഫർ ബാധകമാണ്.

എയർലൈനിന്റെ വെബ്സൈറ്റിലോ മൊബൈല് ആപ്പിലോ തിരഞ്ഞെടുത്ത പേയ്മെന്റ് രീതികള് ഉപയോഗിച്ച് എക്സ്പ്രസ് ലൈറ്റ് ബുക്കിംഗുകള്ക്ക് കണ്വീനിയൻസ് ഫീസ് ഈടാക്കില്ല. എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്ക്ക് മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും, ആഭ്യന്തര വിമാനങ്ങള്ക്ക് 15 കിലോ ബാഗേജിന് 1,000 രൂപ, അന്തർദേശീയ വിമാനങ്ങള്ക്ക് 20 കിലോ ബാഗേജിന് 1,300 രൂപ എന്നിങ്ങനെ കിഴിവുള്ള ചെക്ക്-ഇൻ ബാഗേജ് നിരക്കുകളും ലഭ്യമാണ്.

STORY HIGHLIGHTS:Air India Express announces flash sale