GulfU A E

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഇന്ന് ഏപ്രിൽ 1 മുതൽ താൽക്കാലികമായി നിർത്തി

അബുദാബി: പേര് പോലെ തന്നെ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് മാനം മുട്ടെ ഉയരം നൽകിയ ബിഗ് ടിക്കറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തി. ഏപ്രിൽ ഒന്നു മുതൽ പ്രവർത്തനം താല്കാലികമായി നിർത്തുന്നുവെന്ന് ബിഗ് ടിക്കറ്റ് തന്നെയാണ് അറിയിച്ചത്. യുഎഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് പ്രവർത്തനം താൽക്കാലികമായി നിർത്തുന്നത്.

പ്രവർത്തനം നിർത്തിയാലും നേരത്തെ ഷെഡ്യൂൾ ചെയ്ത 262 സീരീസ് തത്സമയ നറുക്കെടുപ്പ് ഈ മാസം മൂന്നിന് നടക്കും. 10 മില്യൺ ദിർഹത്തിന്‍റെ ഗ്യാരന്‍റി ഗ്രാൻഡ് പ്രൈസും നൽകും. അബുദാബി വിമാനത്താവളത്തിൽ എല്ലാ മാസവും മൂന്നിനാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുക. റെഗുലേറ്ററി മാനദംണ്ഡപ്രകാരം നിർത്തിവയ്ക്കുന്ന മൂന്നാമത്തെ റാഫിൾ ഡ്രോയാണ് ബിഗ് ടിക്കറ്റ്. എത്രയും വേഗം പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബിഗ് ടിക്കറ്റ് അധികൃതർ പങ്കുവച്ചു

STORY HIGHLIGHTS:Abu Dhabi Big Ticket Draw : Suspended from today 1st April

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker