Entertainment

സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’; വ്യത്യസ്ഥമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

രണ്ടു ചിത്രങ്ങള്‍ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ന്നാ താൻ കേസ് കൊട്’ – പ്രേക്ഷകർക്കിടയില്‍ ഏറെ അംഗീകാരം നേടാൻ സഹായിച്ച ചിത്രങ്ങളായിരുന്നു ഇവ.

രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ എന്ന സംവിധായകനാണ് ഈ ചിത്രങ്ങളുടെ സംവിധായകൻ. ഈ രണ്ടു ചിത്രങ്ങളിലൂടെ ഏറെ പ്രതീക്ഷ അർപ്പിക്കാവുന്ന ഒരു സംവിധായകനായി മാറി. ഇപ്പോഴിതാ തൻ്റെ മൂന്നാമതു ചിത്രമായ സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ ഒരു പ്രണയ കഥയുമായി എത്തുന്നു. ചലച്ചിത്ര വൃത്തങ്ങളില്‍ ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീക്ഷയും നല്‍കുന്ന ചിത്രമായി മാറിയിരിക്കുന്നു ഇത്.

മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായി വരുന്നു. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിനെത്തിയിരിക്കുകയാണിപ്പോള്‍. ഏറെ വൈവിദ്ധ്യവും, കൗതുകവും നല്‍കുന്ന ഈ പോസ്റ്റർ മമ്മൂട്ടിക്കമ്ബനി, പ്രഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ ഒഫീഷ്യല്‍ പേജുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു പ്രണയ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കും വിധത്തിലാണ് പോസ്റ്ററിലെ അഭിനേതാക്കളുടെ ലുക്കും വേഷവിധാനവും ഒരുക്കിയിരിക്കുന്നത്.
രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നത്.
പോസ്റ്ററില്‍ കുഞ്ചാക്കോ ബോബൻ്റെ സാന്നിധ്യവുമുണ്ട്. കൊഴുമ്മല്‍ രാജീവനായി പ്രേഷകരുടെ മനംകവർന്ന കുഞ്ചാക്കോ ബോബൻ്റെ സാന്നിദ്ധ്യവും ഏറെ കൗതുകം പകരുന്നു.

വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് തലപ്പള്ളിയും ഇമ്മാനുവല്‍ ജോസഫും ചേർന്നാണ്. ഏറെ വിജയം നേടിയ അജഗജാന്തരം എന്ന ചിത്രത്തിനു ശേഷം നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഡോണ്‍ വിൻസൻ്റ് ഇണമിട്ടഇതിലെ ഗാനങ്ങള്‍ ഇതിനകം ഏറെ വൈറലായിരിക്കുന്നു.
ക്രിയേറ്റീവ് ഡയറക്ടർ – സുധീഷ് ഗോപിനാഥ്.
ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി
എഡിറ്റിംഗ് – ആകാശ് തോമസ്.
കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ കണ്‍ട്രോളർ – ബിനു മണമ്ബൂർ .
പയ്യന്നൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ശീ ഗോകുലംഫിലിംസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

STORY HIGHLIGHTS:Sureshan and Sumalatha’s Heartwarming Love Story First Look Poster Released

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker