GulfU A E

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് ലഭിച്ചത് എട്ടുകോടി രൂപ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് ലഭിച്ചത് എട്ടുകോടി രൂപ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് 10 ലക്ഷം ഡോളർ (8,28,52,850 ഇന്ത്യൻ രൂപ) സമ്മാനം. മുംബൈ സ്വദേശിനി രൂപ ഹരീഷ് ധവാനാണ് അപ്രതീക്ഷിത സൗഭാഗ്യം കൈവന്നത്. 25–ാം വിവാഹ വാർഷികം ആഘോഷിക്കാൻ ദുബായിലെത്തിയ രൂപ മുംബൈയിലേക്കു മടങ്ങുമ്പോൾ എടുത്ത ആദ്യ ടിക്കറ്റിലാണ് ഇവർക്ക് കോടികൾ സമ്മാനം ലഭിച്ചത്.

ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ടിക്കറ്റെടുത്തതെന്ന് മൂന്നു മക്കളുടെ അമ്മയായ രൂപ പറഞ്ഞു. ജീവിതത്തിലെ ആദ്യാനുഭവം. ജീവിതം മാറ്റിമറിക്കും ഈ ഭാഗ്യമെന്ന് രൂപ പറഞ്ഞു. മറ്റൊരു നറുക്കെടുപ്പിൽ ജപ്പാൻ മിയസാക്കി സ്വദേശി നാന കകിഹാരയ്ക്കും 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു.

STORY HIGHLIGHTS:Indian woman won Rs 8 crore in Dubai duty free draw

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker