Entertainment

കങ്കുവ’. ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രം.

തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ബോബി ഡിയോളിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഉധിരന്‍ എന്ന പ്രതിനായകനായാണ് ബോബി ഡിയോള്‍ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇ. വി ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്.

ദിശ പട്ടാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

STORY HIGHLIGHTS:Kankuwa’ is a pan-Indian film in 3D.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker