GulfKeralaOman

കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ് സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ് സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നല്ലളത്തെ കീഴുവനപ്പാടം വീട്ടിൽ നവാസിനെയാണ് (47) സൂർ സൂഖിലെ മുസ്ഫയ്യ ജുമുഅ മസ്ജിദിന് പിൻവശമുള്ള റൂമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൂഖ് പഴയ മീൻമാർക്കറ്റിന് പിറകിലുള്ള കർട്ടൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വിവാഹം മാർച്ചിൽ നിശ്ചയിച്ചിരുന്നു. ഇതിനായി ഫെബ്രുവരിയിൽ നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: എറക്കുത്ത് അബൂബക്കർ. മാതാവ്: ബീവി. ഭാര്യ: സൈറ ബാനു. മക്കൾ: ശബാന ജാസ്മിൻ, ഷഹാന ജാസ്മിൻ. സഹോദരങ്ങൾ: സലിം (നല്ലളം), മുനീർ ബാബു, നൗഷിദ

STORY HIGHLIGHTS:A native of Kozhikode was found dead at his residence in Oman

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker