Entertainment

“വര്‍ഷങ്ങള്‍ക്കു ശേഷം”ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്.

വീണ്ടുമൊരു ജന്മദിന സമ്മാനവുമായി മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം.

വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ നായകന്മാരായ ധ്യാന്‍ ശ്രീനിവാസന്റെയും പ്രണവിന്റെയും ജന്മദിനത്തിലേത് പോലെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വര്‍ഗ്ഗീസിന്റെ ജന്മദിനത്തിലും ഒരു പുതിയ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അജു വര്‍ഗീസിനെ പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

STORY HIGHLIGHTS:After many years” the new poster of the film is out.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker