Entertainment

തില്ലു സ്‌ക്വയര്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് ‘തില്ലു സ്‌ക്വയര്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നടിയുടെ ലിപ്ലോക് രംഗങ്ങളും ഹോട്ട് സീനുകളുമടക്കം ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി അനുപമ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. അനുപമയുടെ പ്രതിഫല കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒ.ടി.ടി പ്ലേ. സാധാരണയായി ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലം എന്നാല്‍ ഈ സിനിമയ്ക്കായി 2 കോടിയാണ് താരം വാങ്ങിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും.

എഡിറ്റിംഗ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു. മാര്‍ച്ച് 29ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, വിമല്‍ കൃഷ്ണ ആയിരുന്നു ഡിജെ തില്ലു ചിത്രത്തിന്റെ സംവിധായകന്‍. 2022ല്‍ ഫെബ്രുവരിയില്‍ ആയിരുന്നു ഡിജെ തില്ലു റിലീസ് ചെയ്തത്. സിദ്ദു ജൊന്നാലഗഢ തന്നെയാണ് ഈ ചിത്രത്തിലും നാകനായത്. നേഹ ഷെട്ടി ആയിരുന്നു നായിക.

STORY HIGHLIGHTS:Tillu Square’.  The trailer of the film went viral on social media.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker