News

മുറസു ചുഴലിക്കാറ്റ് കരതൊട്ടു; സംസ്ഥാനത്ത് മഴ ആഞ്ഞടിക്കും, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

അഞ്ച് ദിവസം മഴ മുന്നറിയിപ്പ് നല്‍കിയതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് (03/11/2026) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘മുറസു’ (Murasu) ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് (03/11/2026) മുതല്‍ നാളെവരെ (04/11/2026) ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച്‌ ജില്ലകള്‍

04/11/2026: കോട്ടയം, ഇടുക്കി, വയനാട്.

06/11/2026: ഇടുക്കി, എറണാകുളം.

07/11/2026: പത്തനംതിട്ട, കോട്ടയം.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് വിവിധ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (നവംബർ 03) മുതല്‍ നവംബർ 08 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 – 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര ജില്ലകളിലും ഉയർന്ന പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (03/11/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റ് മുറസു (MURASU ) കരയില്‍ പ്രവേശിച്ചു. തെക്കൻ തീരദേശ ആന്ധ്രാ പ്രദേശിന് മുകളില്‍ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മുറസു (MURASU ) തുടരുകയാണ്. തുടർന്ന് വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാനും ചുഴലിക്കാറ്റായി (Cyclonic Storm) ദുർബലപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് അർധരാത്രിയോടെ വീണ്ടും ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി (deep depression) മാറാനും സാധ്യതയുണ്ട്.
ചക്രവാതച്ചുഴികള്‍

  1. ലക്ഷദ്വീപിനും സമീപപ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.
  2. തീരദേശ കർണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി.
  3. തെക്കൻ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി.

Story Highlight:Cyclone Murosu has made landfall; heavy rain is expected across the state, and yellow alerts have been issued for various districts.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker