News

പെട്രോള്‍ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കും: മന്ത്രി അനൂപ് ജേക്കബ്.

പെട്രോള്‍ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കഴിഞ്ഞാഴ്ച നാലു ജില്ലകളിലെ 9 പമ്പുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു.

പെട്രോളില്‍ നിശ്ചിതപരിധിയിലധികം എഥനോള്‍ കലർത്തി വില്‍പന നടത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ ആലപ്പുഴ, കാസർകോട് ജില്ലകളിലെ നാലു പമ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.

പെട്രോള്‍ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കഴിഞ്ഞാഴ്ച നാലു ജില്ലകളിലെ 9 പമ്പുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേർക്കലും മറ്റ് ക്രമക്കേടുകളും തടയാനുമാണു നടപടിയെന്നു ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പരിശോധനയില്‍ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) നിഷ്‌കർഷിച്ച ഗുണനിലവാര മാനദണ്ഡം പാലിച്ചാണോ പെട്രോള്‍ നല്‍കുന്നതെന്ന് ഉറപ്പാക്കും. വരുംദിവസങ്ങളിലും വിവിധ ജില്ലകളില്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. കർണാടകയിലെ ചില പമ്പില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കലർത്തിയ ഇന്ധനം വില്‍ക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും പരിശോധനയ്ക്ക് ഉത്തരവിട്ടത്.

ആലപ്പുഴ മുനിസിപ്പല്‍ പരിധിയിലുള്ള ബിപിസിഎല്‍ പമ്പിലും തൃക്കുന്നപ്പുഴയിലെ ഐഒസിയുടെ പമ്പിലുമാണു നവംബർ 16ന് പരിശോധന നടന്നത്. ശേഖരിച്ച സാമ്പിളുകള്‍ എറണാകുളം റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കു നല്‍കും. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ സേതുലക്ഷ്മി ആർ, കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ഓമനക്കുട്ടൻ ജി, റേഷനിങ് ഇൻസ്പെക്ടർമാരായ രതീഷ് കെ, ബിനുരാജ് പി.ആർ, ഗിരീഷ്, കൃഷ്ണകുമാർ ഉണ്ണിത്താൻ, രാജേഷ് കെ വിശ്വനാഥ്, ബി.പി.സി.എല്‍ സെയില്‍സ് ഓഫീസർ നിത ടി.ഇ, ഐഒസി സെയില്‍സ് ഓഫീസർ ടി.ജെ രാകേഷ് കിരണ്‍ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

കാസർകോഡ് ജില്ലയില്‍ ജിയോ പമ്പിലും കാസർകോഡ് മുൻസിപ്പല്‍ പരിധിയിലെ ജിയോ പമ്പിലും അണങ്കൂർ കണന്തക്കാട് ഫയർ‌സ്റ്റേഷനു സമീപമുള്ള ഐഒസി പമ്പിലുമാണു പരിശോധന നടത്തിയത്. സാമ്പിളുകള്‍ കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കു നല്‍കും. ഡിഎസ്‌ഒ ബിന്ദു കെ.എൻ., കാസർകോഡ് റ്റിഎസ്‌ഒ കൃഷ്ണനായക് ബി, വെള്ളരിക്കുണ്ട് റ്റിഎസ്‌ഒ ശകുന്തള റ്റി.പി തുടങ്ങിയവർ പരിശോധനയില്‍ പങ്കെടുത്തു.

Story Highlight: Petrol Quality Standards Will Be Ensured: Minister Anoop Jacob

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker