GulfOman

സയ്യിദുമാരുടെ സാന്നിധ്യത്തിൽ മഹാസമ്മേളനം മസ്‌കറ്റിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സയ്യിദുമാരുടെ സാന്നിധ്യത്തിൽ മഹാസമ്മേളനം മസ്‌കറ്റിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

മസ്‌കറ്റ്:
മസ്‌കറ്റ് സുന്നി സെന്റർ (എസ്‌ഐസി-മസ്‌കറ്റ്) 43-ാം വാർഷികാഘോഷവും നബിദിന മഹാസമ്മേളനവും 2025 സെപ്റ്റംബർ 4-ന് വൈകുന്നേരം 8 മണിക്ക് റുവി അൽ ഫലാജ് ഹോട്ടൽ, ഗ്രാൻഡ് ബാല്റൂം വെച്ച്നടക്കും.

സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. കൂടാതെ ഡോ.ഗള്‍ഫാര്‍ പി. മുഹമ്മദ് അലി, റയീസ് അഹമ്മദ്, അബ്ദുൽമാലിക് ബിൻ യൂസഫ് അൽ ഫാർസി, അൻവർ ഹാജി
തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ആത്മീയ ദിശാദീപ്തിയുടെ 43 വർഷങ്ങൾ പൂർത്തിയാക്കുന്ന മസ്‌കറ്റ് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.മതപരവും,സാംസ്‌കാരികവുമായി നിരവധി പരിപാടികൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരെയും സമൂഹത്തിലെ പ്രമുഖരെയും ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

ചടങ്ങിന്റെ ഒരുക്കങ്ങൾ, അതിഥി സ്വീകരണം, പരിപാടികളുടെ ഏകോപനം, സന്നിഹിതർക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവ സുതാര്യമായി നടത്തുന്നതിനായി സ്വീകരണസംഘം വിവിധ ഉപസംഘങ്ങളായി വിഭജിച്ചിരിക്കുന്നു.

സംഘാടകർ അറിയിച്ചു പ്രകാരം, എല്ലാ ഘട്ടങ്ങളിലും പ്രവർത്തകർ ഏകകണ്ഠേന പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക യോഗങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

STORY HIGHLIGHTS:The grand gathering, in the presence of the Sayyids, formed a large welcoming party in Muscat.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker