KeralaNews

സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി:സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.

കരള്‍ നല്‍കാൻ മകള്‍ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്ബഴക്കാലം, ലയണ്‍, ബെൻ ജോണ്‍സണ്‍, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

നടൻ കിഷോർ സത്യയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ ഒരു സങ്കട വാർത്ത… വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച്‌ നാളുകളായി രോബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആദരാജ്ഞലികള്‍… അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു’- കിഷോർ സത്യ കുറിച്ചു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണുള്ളത്.

STORY HIGHLIGHTS:Cinema and serial actor Vishnu Prasad passes away.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker