GulfOman

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡ് തിരഞ്ഞെടുപ്പ് ജനുവരി 18 ലേക്ക് മാറ്റിയതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡ് തിരഞ്ഞെടുപ്പ് ജനുവരി 18 ലേക്ക് മാറ്റിയതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

ജനുവരി 11ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഹാളിൽ വെച്ചാണ് നേരത്തെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ജനുവരി എട്ട് മുതൽ 10 വരെ തീയതികളിൽ പ്രവാസി ഭാരതീയ ദിവസ് നടക്കുന്ന പശ്ചാത്തലത്തിൽ മസ്‌കറ്റ് ഇന്ത്യൻ എംബസിയുടെ കൂടി നിർദേശപ്രകാരമാണ് തീയതി പുതുക്കി നിശ്ചയിച്ചത്. ഇലക്ഷൻ കമ്മീഷൻ വാർത്താക്കുറിപ്പിൽ ആണ് ഇക്കാര്യം അറിയിച്ചത്.

ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഡിസംബർ 14 ഉച്ചക്ക് ഒരു മണിവരെ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. ഡിസംബർ 21ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ‌ പരിശോധന പൂർത്തിയാവും. ജനുവരി രണ്ട് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. ജനുവരി മൂന്നിന് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തുവിടും.

തിരഞ്ഞെടുപ്പ് നടക്കുന്ന ജനുവരി 18ന് വൈകീട്ട് തന്നെ ഫലവും പ്രഖ്യാപിക്കും. റീ കൗണ്ടിംഗ് ആവശ്യപ്പെടുന്ന സ്ഥാനാർഥികൾ 19ന് തന്നെ അപേക്ഷ സമർപ്പിക്കണം. 22ന് തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടിക ചെയർമാന് കൈമാറുമെന്നും ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

സ്ഥാനാർഥിയാകാൻ നിരവധി രക്ഷിതാക്കൾ ഇതിനോടകം തന്നെ പ്രചരണ പ്രവർത്തനങ്ങളും മറ്റും വ്യത്യസ്‌ത രീതികളിലൂടെ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക കഴിഞ്ഞ ദിവസം സ്‌കൂൾ നോട്ടീസ് ബോർഡിൽ പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നു. 5,125 രക്ഷിതാക്കൾക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. വോട്ടർ പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് electioncommissionbod@gmail.com വഴി സമർപ്പിക്കാൻ സാധിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർ മത്സര രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിനുള്ള വെബ്സൈറ്റും പ്രവർത്തന സജ്ജമാണ്. പാരന്റ്റ് ഐ.ഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത രക്ഷിതാക്കൾക്ക് പരിശോധിക്കാനാകും.

STORY HIGHLIGHTS:The Election Commission has announced that the Indian School Board of Directors elections in Oman have been postponed to January 18.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker