Business

വി-ഗാര്‍ഡ് ബിഗ് ഐഡിയ 2024 ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി:മികവുറ്റ യുവ ബിസിനസ്, എഞ്ചിനീയറിങ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദേശീയ തലത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഈ വര്‍ഷം സംഘടിപ്പിച്ച 14-ാമത് ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ സിമ്ബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പൂനെയില്‍ നിന്നുള്ള സമീര്‍ പിംപരേ, അന്‍ഷുമാന്‍ ബിസ്വാസ്, പൂജന്‍ അഗര്‍വാള്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഐഐഎം വിശാഖപട്ടണം ഒന്നാം റണ്ണര്‍ അപ്പും, മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്റ് എഞ്ചിനീയറിംഗ്, എന്‍എംഐഎംഎസ് മുംബൈ രണ്ടാം റണ്ണര്‍ അപ്പുമായി തെരഞ്ഞെടുത്തു. ഐഐഎം ഷില്ലോഗ് (മേഘാലയ), ഐഐഎം ബോധ്ഗയ (ബീഹാര്‍), എന്നീ സ്ഥാപനങ്ങള്‍ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി.

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഈ വര്‍ഷത്തെ ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മത്സരത്തില്‍ എംഐടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നുള്ള ശിവ്‌നേഷ് മോരെ, വരദ് പട്ടീല്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വേള്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈന്‍ (ഹരിയാന), മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സ്് എന്നീ കോളേജുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ദ എല്‍എന്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ജയ്പൂര്‍), കെപിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (തമിഴ്‌നാട്), എന്നീ സ്ഥാപനങ്ങള്‍ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി. ബിസിനസ് പ്ലാന്‍ വിഭാഗത്തില്‍ വിന്നിംഗ് ദ ഫ്യൂച്ചര്‍: ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ടു ഷേപ്പ് ടുമോറോസ് ഹോംസ് വിത്ത് വി-ഗാര്‍ഡ് ഹോം അപ്ലയന്‍സസ് എന്ന വിഷയത്തിലും, ടെക്ക് ഡിസൈന്‍ വിഭാഗത്തില്‍ ഡിസൈനിംഗ് ടുമോറോസ് ഇന്നൊവേറ്റീവ് കിച്ചണ്‍ വിത്ത് വി-ഗാര്‍ഡ്‌സ് അപ്ലയന്‍സസ് എന്ന വിഷയതിലുമാണ് ഈവര്‍ഷത്തെ മത്സരം സംഘടിപ്പിച്ചത്.

രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ്- എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നായി 1500 ഓളം എന്‍ട്രികളാണ് ലഭിച്ചത്. ബിസിനസ് പ്ലാന്‍ വിഭാഗത്തില്‍ 28 ടീമുകളും, ടെക് ഡിസൈന്‍ വിഭാഗത്തില്‍ 20 ടീമുകളുമാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. ബിസിനസ് പ്ലാന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് മൂന്ന് ലക്ഷം രൂപ സമ്മാനത്തുക ലഭിച്ചു. രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം. ടെക് ഡിസൈന്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഒന്നര ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 75000 രൂപയും, മൂന്നാം സ്ഥാനത്തിന് 50000 രൂപയുമാണ് സമ്മാനത്തുക.

കൊച്ചിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബിസിനസ് പ്ലാന്‍ വിഭാഗത്തില്‍ സുദര്‍ശന്‍ കസ്തൂരി (സിഎഫ്‌ഒ), രാജേഷ് നായര്‍ (പാര്‍ട്ട്‌നര്‍-ഇവൈ എല്‍എല്‍പി), ആരിഫ് മൊഹമ്മദ് (വിപി-എന്‍പിഡി), നരേന്ദര്‍ സിംഗ് നെഗി (വിപി-ആര്‍&ഡി ഇലക്‌ട്രോണിക്‌സ്), ജെയിംസ് വര്‍ഗ്ഗീസ് (സീനിയര്‍ ജിഎം & ഹെഡ്- ഇന്റസ്ട്രിയല്‍ ഡിസൈന്‍, അനൂപ് സിംഗ് ( സീനിയര്‍ ജിഎം & ഹെഡ്- ആര്‍&ഡി- വാട്ടര്‍ ഹീറ്റര്‍) എന്നിവര്‍ ജൂറികളായിരുന്നു. വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

STORY HIGHLIGHTS:V-Guard Big Idea 2024 National Contest Winners Announced

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker