NewsWorld

യുകെയില്‍ 9 വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 6000-ത്തിലധികം ബാങ്ക് ശാഖകള്‍

ലണ്ടൻ:2015 മുതല്‍ ഇതുവരെ യുകെയില്‍ 6000-ത്തിലധികം ബാങ്ക് ശാഖകള്‍ അടച്ചു പൂട്ടിയതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട്.

ഇന്റർനെറ്റ് ബാങ്കിങും മൊബൈല്‍ ബാങ്കിങും വന്നതോടെയാണ് ബാങ്കുകള്‍ ശാഖകളുടെ എണ്ണം വൻതോതില്‍ വെട്ടി കുറച്ചത്. ഒരു ബാങ്ക് ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങള്‍ യുകെയില്‍ ഉണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഈ മണ്ഡലങ്ങളിലെ ആകെ ജനസംഖ്യ 30 ലക്ഷത്തിലധികം വരും. നിലവിലുള്ള വിവിധ ബാങ്കുകളുടെ 55 ശാഖകള്‍ കൂടി അടച്ചു പൂട്ടാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളും ഈ മാസം പുറത്തു വന്നിരുന്നു.

ഓണ്‍ലൈനായും മൊബൈല്‍ ബാങ്കിങ്ങിലൂടെയും പണം ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ പരമ്ബരാഗത കൗണ്ടർ സേവനങ്ങളില്‍ താല്പര്യപ്പെടുന്നവരല്ലെന്നതാണ് ശാഖകള്‍ അടച്ചുപൂട്ടുന്നതിന് ബാങ്കുകള്‍ നല്‍കുന്ന വിശദീകരണം. ബ്രാഞ്ചുകളുടെ എണ്ണം വെട്ടി ചുരുക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും വാടക ഇനത്തിലും മറ്റും ബാങ്കുകള്‍ക്ക് ലാഭം നേടാൻ കഴിയും. എന്നാല്‍ മൊബൈല്‍ ബാങ്കിങ് പോലുള്ള ടെക്നോളജിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത നല്ലൊരു ശതമാനം ആളുകള്‍ ബ്രാഞ്ചുകളുടെ എണ്ണം കുറച്ചതു വഴി ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്ന് പുതിയ റിപ്പോർട്ടുകള്‍ പറയുന്നു.

ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നത് മുതിർന്ന പൗരന്മാർ ഉള്‍പ്പെടെ നിരവധി പേരെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ചെറുകിട സംരംഭകരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. പ്രത്യേകിച്ച്‌ കടയുടമകള്‍ക്കും ചെറുകിട ബിസിനസുകാർക്കും അവരുടെ പണം നിക്ഷേപിക്കാൻ മൈലുകളോളം സഞ്ചരിക്കേണ്ട സാഹചര്യം പല സ്ഥലങ്ങളിലും ഉണ്ട്.

STORY HIGHLIGHTS:More than 6,000 bank branches have closed in the UK in 9 years

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker