GulfKeralaKuwait

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തി

കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം രാവിലെ 10.30
കൊച്ചിയിലെത്തി , മൃതദേഹങ്ങൾ ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കും

തിരുവനന്തപുരം: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം രാവിലെ 10.30ന് നാട്ടിലെത്തി. പ്രത്യേക വിമാനത്തിലാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്.

ദുരന്തത്തിൽ മരിച്ച 45 ഇന്ത്യാകരുടെ മൃതദേഹമാണ് വിമാനത്തിലുള്ളത്.

23 മലയാളികളുടെയും,ഒരു കർണാടക സ്വദേശിയുടെയും, 7തമിഴുനാട് സ്വദേശിയുടെ മൃതദേഹം കൊച്ചിയിൽ വെച്ച് കൈമാറും.

മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും.

23 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. കൊച്ചിയിലെത്തുന്ന മൃതദേഹം ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കും. ഇതിനായി നോർക്കാ നിർദേശ പ്രകാരം ആംബലൻസുകൾ തയാറായി കഴിഞ്ഞു.

STORY HIGHLIGHTS:10.30 a.m. dead body of Malayalees
Reached Kochi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker