റിയാദ്: റമദാനിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാൻ ആർക്കും അനുമതി നൽകില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താൽ മതി. ജനത്തിരക്ക് കുറക്കാനും മറ്റുളളവർക്ക് സൗകര്യമൊരുക്കാനും ഇതുവഴി സാധ്യമാവും.
ഉംറക്കെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം രണ്ടാം പ്രാവശ്യം ഉംറക്ക് നുസ്ക് ആപ്ലിക്കേഷനിൽ അപേക്ഷ നൽകുമ്പോൾ റമദാനിൽ ഉംറ ആവർത്തിക്കാൻ കഴിയില്ലെന്നും അനുമതി ലഭിക്കില്ലെന്നുമാണ് മറുപടി ലഭിക്കുന്നത്.
STORY HIGHLIGHTS:The Saudi Ministry of Hajj and Umrah has announced that no one will be allowed to perform Umrah twice or thrice in Ramadan.