ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഇത്തവണ 7 ഘട്ടങ്ങളായാണ് അങ്കം. ആദ്യ ഘട്ടം ഏപ്രിൽ 19ന് നടക്കും.
കേരളം രണ്ടാം ഘട്ടമായ ഏപ്രിൽ 26ന് വിധിയെഴുതും. 543 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനൊപ്പം 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും നിലവിൽ വന്നു. കേരളത്തിൽ ഒറ്റ ഘട്ടമായാണ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണൽ.
ആദ്യ ഘട്ടം- ഏപ്രിൽ 19
രണ്ടാം ഘട്ടം- ഏപ്രിൽ 26
മൂന്നാം ഘട്ടം- മെയ് 7
നാലാം ഘട്ടം- മെയ് 13
അഞ്ചാം ഘട്ടം- മെയ് 20
ആറാം ഘട്ടം- മെയ് 25
ഏഴാം ഘട്ടം- ജൂൺ 1
രാജ്യം തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരീക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു
97 കോടി വോട്ടർമാരാണ് ഇത്തവണ വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48,000 ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തും. 1.81 കോടി കന്നി വോട്ടർമാരാണ്.
85 വയസ്സിന് മുകളിൽ 82 ലക്ഷം വോട്ടർമാരുണ്ട്. പത്തര ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കുക. 55 ലക്ഷം ഇവിഎമ്മുകളും 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജം; പോളിംഗ് സ്റ്റേഷനുകളിൽ ശുചിമുറി, വീൽചെയർ, ഹെല്പ് ഡസ്ക് സൗകര്യം ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ്:മാര്ഗനിര്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷയുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.
STORY HIGHLIGHTS:Lok Sabha elections announced.