Travel
വിമാനം ഇറങ്ങി 30 മിനിറ്റിനകം യാത്ര ക്കാർക്ക് അവരുടെ ബാഗേജുകൾ ലഭിക്കണം.ബി.എ.സി.എസ്
ന്യൂഡൽഹി: വിമാനം ഇറങ്ങി 30 മിനിറ്റിനകം യാത്ര ക്കാർക്ക് അവരുടെ ബാഗേജുകൾ ലഭിച്ചെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്ന് ബ്യൂറോ ഓഫ് സിവി ൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.എ.സി.എസ്).
ബാഗേജ് വൈകുന്നെന്ന പരാതിയെ തുടർന്ന് ഏഴ് എ യർലൈനുകൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഫ്രെഫെബ്രുവരി 26നകം ആവശ്യമായ ക്രമീ കരണങ്ങളൊരുക്കണമെന്ന് എയർ ഇന്ത്യ, ഇൻഡി ഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ. ഐ.എക്സ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എ ന്നീ വിമാനക്കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. വിമാനത്തിന്റെ എൻജിൻ അടച്ച് 10 മിനിറ്റി നുള്ളിൽ ആദ്യ ബാഗേജ് ബെൽറ്റിലെത്തണം. അവ സാനത്തെ ബാഗ് 30 മിനിറ്റിനുള്ളിലും എത്തിയിരിക്ക ണമെന്നാണ് നിർദേശം.
STORY HIGHLIGHTS:Passengers must receive their baggage within 30 minutes of landing. BACS