Sports

18 വര്‍ഷത്തിനു ശേഷം യു.പി. മുംബൈയെ വീഴ്‌ത്തി

രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ ബി ഗ്രൂപ്പ്‌ മത്സരത്തില്‍ മുന്‍ ചാമ്ബ്യന്‍ മുംബൈക്കെതിരേ ഉത്തര്‍പ്രദേശിന്‌ രണ്ട്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

മുംബൈ ഒന്നാം ഇന്നിങ്‌സ് 198, രണ്ടാം ഇന്നിങ്‌സ് 320. ഉത്തര്‍പ്രദേശ്‌ ഒന്നാം ഇന്നിങ്‌സ് 324, രണ്ടാം ഇന്നിങ്‌സ് എട്ടിന്‌ 195.
18 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണു യു.പി. രഞ്‌ജി ട്രോഫിയില്‍ മുംബൈ തോല്‍പ്പിക്കുന്നത്‌.

195 റണ്ണിന്റെ വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ യു.പി. ബാറ്റിങ്‌ തകര്‍ച്ച നേരിട്ടു തോല്‍വിയുടെ വക്കിലെത്തിയിരുന്നു. 173 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 67 റണ്ണെടുത്ത കരണ്‍ ശര്‍മയും പത്ത്‌ പന്തില്‍ മൂന്ന്‌ റണ്ണുമായിനിന്ന അക്വിബ്‌ ഖാനുമാണ്‌ യു.പിയുടെ ജയം ഉറപ്പാക്കിയത്‌.


ഓപ്പണര്‍ ആര്യന്‍ ജൂയലിന്റെ (100 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം 76) അര്‍ധ സെഞ്ചുറിയും ടീമിനു ഗുണമായി. മുംബൈക്കായി തനുഷ്‌ കോടിയാന്‍ 58 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്തത്‌ യു.പിക്കു പ്രതിസന്ധിയായിരുന്നു. നായകന്‍ നിതീഷ്‌ റാണ (ആറ്‌) ഉള്‍പ്പെടെയുള്ളവര്‍ക്കു നിലയുറപ്പിക്കാനായില്ല. ഓപ്പണര്‍ സമര്‍ഥ്‌ സിങ്‌ (രണ്ട്‌), പ്രിയം ഗാര്‍ഗ്‌ (നാല്‌), സമീര്‍ റിസ്‌വി (രണ്ട്‌), ശിവം ശര്‍മ (രണ്ട്‌), ഭുവനേശ്വര്‍ കുമാര്‍ (അഞ്ച്‌) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി.

ഷാംസി മുലാനി, മോഹിത്‌ അവസ്‌തി, റോയ്‌സ്റ്റണ്‍ ഡിയാസ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തതും മുംബൈക്കു ജയ പ്രതീക്ഷ നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സില്‍ നായകന്‍ നിതീഷ്‌ റാണ നേടിയ സെഞ്ചുറി (120 പന്തില്‍ അഞ്ച്‌ സിക്‌സറും 12 ഫോറുമടക്കം 106) നിര്‍ണായകമായി.
ഓപ്പണര്‍ സമര്‍ഥ്‌ സിങ്‌ (107 പന്തില്‍ 63) അര്‍ധ സെഞ്ചുറിയും കുറിച്ചു. അക്ഷദീപ്‌ നാഥ്‌ (41), സമീര്‍ റിസ്‌വി (27 പന്തില്‍ പുറത്താകാതെ 28), ആര്യന്‍ ജൂയല്‍ (27) എന്നിവരുടെ പ്രകടനവും ടീമിനു ഗുണമായി. യു.പി. ബൗളര്‍മാര്‍ മുംബൈയെ ഒന്നാം ഇന്നിങ്‌സില്‍ 198 ന്‌ എറിഞ്ഞിട്ടിരുന്നു. മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത അങ്കിത്‌ രാജ്‌പുത്‌, അക്വിബ്‌ ഖാന്‍ എന്നിവരാണു തകര്‍പ്പന്‍ ബൗളിങ്‌ പുറത്തെടുത്തത്‌. ഭുവനേശ്വര്‍ കുമാര്‍, ശിവം ശര്‍മ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. മുംബൈക്കായി ഷാംസി മുലാനി 88 പന്തില്‍ 57 റണ്ണുമായി ടോപ്‌ സ്‌കോററായി. പ്രസാദ്‌ പവാര്‍ (51 പന്തില്‍ 36), ജയ്‌ ബിത്സ (37 പന്തില്‍ 27) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍.

റാണയുടെ സെഞ്ചുറി യു.പിക്ക്‌ ഒന്നാം ഇന്നിങ്‌സ് ലീഡ്‌ നേടിക്കൊടുത്തു. മുംബൈയുടെ രണ്ടാം ഇന്നിങ്‌സില്‍ ശിവം ദുബെ (130 പന്തില്‍ ആറ്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 117) സെഞ്ചുറിയുമായി തിളങ്ങി. ഷാംസ്‌ മുലാനി (159 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 63), മോഹിത്‌ അവസ്‌തി (59 പന്തില്‍ ഒരു സിക്‌സറും എട്ട്‌ ഫോറുമടക്കം 49) എന്നിവരും തകര്‍പ്പന്‍ ബാറ്റിങ്‌ പുറത്തെടുത്തു. യു.പിക്കായി അക്വിബ്‌ ഖാന്‍ നാല്‌ വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്ന്‌ വിക്കറ്റുമെടുത്തു. ശിവം ശര്‍മയും കരണ്‍ ശര്‍മയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു. നിതീഷ്‌ റാണയാണു മത്സരത്തിലെ താരം. ജയത്തോടെ യു.പി. ആറ്‌ പോയിന്റ്‌ സ്വന്തമാക്കി. നാല്‌ കളികളില്‍നിന്നു 11 പോയിന്റാണ്‌ അവരുടെ നേട്ടം.

STORY HIGHLIGHTS:Uttar Pradesh thrash former champions Mumbai by two wickets in Ranji Trophy Cricket Elite B Group match

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker