എൻട്രൻസ് പരീക്ഷയുടെ സമ്മർദം താങ്ങാനാവാതെ വിദ്യാർഥിനി ജീവനൊടുക്കി
രാജസ്ഥാൻ: എൻട്രൻസ് പരീക്ഷയുടെ സമ്മർദം താങ്ങാനാവാതെ വിദ്യാർഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന നിഹാരിക സിങ് എന്ന പതിനെട്ടുകാരിയാണ് ജീവനൊടുത്തിയത്.
മാതാപിതാക്കൾക്ക് ഹൃദയഭേദകമായ കുറിപ്പെഴുതി വച്ചാണ് നിഹാരിക വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മകൾ തൂങ്ങി നിൽക്കുന്നത് കണ്ടയുടൻ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൽസരപ്പരീക്ഷയ്ക്കായി റിപ്പീറ്റ് ചെയ്യുകയായിരുന്നു നിഹാരിക. പ്രതിദിനം എട്ട് മണിക്കൂർ വീതമുള്ള പഠനത്തിന് പുറമെ അധികസമയം കുട്ടി പഠിക്കുന്നതിനായി ചെലവഴിച്ചിരുന്നതായും പോലീസ് പറയുന്നു.
നിഹാരികയുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയാണ് പറയുന്നത്. ‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല. അതുകൊണ്ട് ഞാൻ ജീവനൊടുക്കുകയാണ്. ഞാനൊരു പരാജയമാണ്. മോശം മകളാണ്. അമ്മയുമച്ഛനും ക്ഷമിക്കണം. ഇത് അവസാനത്തെ ഓപ്ഷൻ മാത്രമായിരുന്നു.’
നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെ മുഹമ്മദ് സെയ്ദെന്ന വിദ്യാർഥി ഈ മാസമാദ്യമാണ് സമ്മർദം സഹിക്കാൻ വയ്യാതെ ജീവനൊടുക്കിയത്. കുട്ടികളെ അമിതമായ സമ്മർദത്തിലാക്കുന്നത് ഒഴിവാക്കണമെന്ന് കാണിച്ച് കോച്ചിങ് സെൻ്ററുകൾക്ക് സർക്കാർ മാർഗനിർദേശം നൽകിയിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക.‼️
📞ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056
STORY HIGHLIGHTS:Unable to bear the pressure of the entrance exam, the student committed suicide