Sports

സൗഹൃദമത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ടീമായ ഇന്റർമയാമിയെ സൗദി ക്ലബായ അല്‍ ഹിലാല്‍ തോല്‍പ്പിച്ചു.

സൗഹൃദമത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ടീമായ ഇന്റർമയാമിയെ സൗദി ക്ലബായ അല്‍ ഹിലാല്‍ തോല്‍പ്പിച്ചു.

ആവേശകരമായ മത്സരത്തില്‍ അല്‍ ഹിലാല്‍ 4-3ന്റെ വിജയമാണ് നേടിയത്. രണ്ടുതവണ തിരിച്ചടിച്ച്‌ ലയണല്‍ മെസ്സിയുടെ ഇന്റർ മയാമി സമനില നേടി എങ്കിലും അവസാനം ബ്രസീലിയൻ താരം മാല്‍കോം നേടിയ ഗോളില്‍ അവർ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇൻറർ മായാമി അവരുടെ പ്രീസീസണ്‍ ടൂറിന്റെ ഭാഗമായാണ് സൗദി അറേബ്യൻ ക്ലബായ അല്‍ ഹിലാലിനെ നേരിട്ടത്. ഇന്ന് തുടക്കത്തില്‍ തന്നെ അല്‍ ഹിലാല്‍ ഇന്റർ മയാമിക്ക് എതിരെ 2 ഗോളുകള്‍ക്ക് മുന്നിലെത്തി. പത്താം മിനുട്ടില്‍ മിട്രോവിചും പതിമൂന്നാം മിനിറ്റില്‍ ഹംദാനുമാണ് അല്‍ ഹിലാല്‍നായി ഗോള്‍ നേടിയത്.

36ആം മിനുട്ടില്‍ സുവാരസിന്റെ ഒരു ഗോള്‍ സ്കോർ 2-1 എന്നാക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്ബ് ഒരു ഹെഡറിലൂടെ മൈക്കള്‍ ഗോള്‍ നേടിയതോടെ ഹിലാല്‍ 3-1 എന്നാക്കി സ്കോർ ഉയർത്തി. ആദ്യ പകുതി ആ സ്കോദ്ദൊല്‍ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലയണല്‍ മെസ്സി ഒരു പെനാല്‍റ്റിയിലൂടെ സ്കോർ 3-2 എന്നാക്കി. ഈ ഗോള്‍ പിറന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് 55ആം മിനിട്ടില്‍ ഒച്ചവയുടെ ഒരു ഗംഭീര ഫിനിഷ് സ്കോർ 3-3 എന്നാക്കി. ഇതിനുശേഷം ഇരു ടീമുകളും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം എണ്‍പത്തിയെട്ടാം മിനിറ്റില്‍ മാല്‍ക്കം അല്‍ ഹിലാലിനായി വിജയ ഗോള്‍ നേടി. ഇനി ഇൻറർ മയാമി ഫെബ്രുവരി ഒന്നിന് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ നേരിടും.

STORY HIGHLIGHTS:Saudi club Al Hilal defeated Lionel Messi’s team Inter Miami in a friendly match.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker