KeralaNews

ബാറുകളില്‍ നിന്ന് മദ്യപിച്ചിറങ്ങുന്നവരെ പിടിക്കരുത്,വിചിത്ര ഉത്തരവിറക്കി എസ്.പി,

ബാറുകളില്‍ നിന്ന് മദ്യപിച്ചിറങ്ങുന്നവരെ പിടിക്കരുത് ; വിചിത്ര ഉത്തരവിറക്കി മലപ്പുറം എസ്.പി, പിൻവലിച്ചു

മലപ്പുറം:വാഹനപരിശോധനയുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവിറക്കിയ ശേഷം പിൻവലിച്ച്‌ മലപ്പുറം ജില്ലാ പോലീസ് മേധാവി. ബാറുകളില്‍ നിന്നും മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയില്‍ പിടികൂടരുതെന്നായിരുന്നു എസ്.പി ശശിധരന്റെ ഓഫീസ് പുറത്തിറക്കിയ ഉത്തരവ്.

ബാറില്‍ നിന്നും മദ്യപിച്ചശേഷം പുറത്തുവരുന്നവരെയും പിടികൂടരുതെന്ന് എസ്‌എച്ച്‌ഒമാർക്ക് നല്‍കിയ ഉത്തരവില്‍ നിർദ്ദേശിച്ചിരുന്നു. ഉഎന്നാല്‍ വൻ വിവാദമായതിന് പിന്നാലെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

ഉത്തരവ് തയ്യാറാക്കിയതില്‍ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് എസ്പി നല്‍കുന്ന വിശദീകരണം. ബാറുകളുടെ ഉള്ളില്‍ കയറി ആളുകളെ പിടികൂടരുതെന്ന നിർദ്ദേശമാണ് നല്‍കിയത്. എന്നാല്‍, ഉത്തരവ് തയ്യാറാക്കിയതില്‍ പിഴവ് സംഭവിക്കുകയായിരുന്നു. പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും എസ് പി പറഞ്ഞു.

STORY HIGHLIGHTS:Don’t catch drunk people from bars, SP has issued a strange order

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker