NewsWorld

സാനിയയുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് വിരാമം; പാക് നടിയെ വിവാഹം ചെയ്ത് ഷുഐബ് മാലിക്ക്

ഇസ്ലാമാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുമെന്ന അഭ്യൂഹങ്ങക്കിടെ, പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മാലിക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഷുഐബ് മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്. 2010-ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക് – സാനിയ വിവാഹം. പിന്നീട് 2018-ലാണ് ഇരുവര്‍ക്കും മകനായ ഇസാന്‍ ജനിക്കുന്നത്. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും അഭ്യൂഹങ്ങള്‍ വന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്.

STORY HIGHLIGHTS:An end to Sania’s divorce news; Shuaib Malik married a Pakistani actress

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker