Entertainment

മായമ്മ’ റിലീസിംഗിന് തയ്യാറാകുന്നു.

രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുണര്‍തം ആര്‍ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘മായമ്മ’ റിലീസിംഗിന് തയ്യാറാകുന്നു.

നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയില്‍ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുണ്‍ ഉണ്ണിയും വേഷമിടുന്നു.

വിജിതമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ, തുടങ്ങി ഒരു വലിയ താരനിര തന്നെ ഇതില്‍ വേഷമിടുന്നുണ്ട്.

STORY HIGHLIGHTS:Mayamma’ is getting ready for release.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker