Sports

വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി

വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ (57) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ റോസ്‌മേരി മെയ്‌റാണ് ഇന്ത്യയെ തകര്‍ത്തത്. ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തി. 15 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

STORY HIGHLIGHTS:India lost badly against New Zealand in Women’s T20 World Cup

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker