Sports

ബ്രസീല്‍ ഗോള്‍ കീപ്പർ ബെന്റോ മാത്യൂസ് ക്രെപ്സ്കിയെ അല്‍നസ്ർ സ്വന്തമാക്കി.

റിയാദ്:ബ്രസീല്‍ ഗോള്‍ കീപ്പർ ബെന്റോ മാത്യൂസ് ക്രെപ്സ്കിയെ അല്‍നസ്ർ സ്വന്തമാക്കി. 18 മില്യണ്‍ യൂറോക്ക് നാലുവർഷത്ത കരാറിലാണ് അത്‌ലറ്റിക്കോ പരാനൻസ് ഗോള്‍ കീപ്പറെ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീല്‍ ഗോള്‍ കീപ്പർ എഡേഴ്സനെ റാഞ്ചാൻ ശ്രമിച്ച്‌ പരാജയപ്പെട്ടതിനെ തുടർന്നാണ് ബ്രസീലില്‍ നിന്ന് തന്നെ മറ്റൊരു ഗോള്‍ കീപ്പറെ വലയിലാക്കിയത്.

എഡേഴ്സൻ പരിക്കിനെ തുടർന്ന് പിന്മാറിയതിനെ തുടർന്ന് കോപ്പ അമേരിക്ക ചാമ്ബ്യൻഷിപ്പില്‍ അലിസണ്‍ ബക്കറിന് കീഴില്‍ രണ്ടാം ഗോള്‍ കീപ്പറായി ബെന്റോ ടീമിലുണ്ടായിരുന്നു. 2020 മുതല്‍ അത്‌ലറ്റിക്കോ പരാനൻസ് താരമായിരുന്ന 25കാരൻ ഈ വർഷമാണ് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്.

STORY HIGHLIGHTS:Brazil goalkeeper Bento Mathews Krepski has been acquired by Alnasser.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker