37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍.
മുംബൈ: 37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍. എയര്‍ടെല്‍ ഉപഭോക്താക്കളുടെ ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ലഭ്യമാണെന്നാണ് ഹാക്കറുടെ അവകാശവാദം.
എന്നാല്‍ സുരക്ഷാ വീഴ്ച നിഷേധിച്ച് എയര്‍ടെല്‍ കമ്ബനി രംഗത്തെത്തി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും കമ്ബനി അറിയിച്ചു.
ആധാര്‍ നമ്ബറും, ജന്മദിനവും, വിലാസവും, ഇ മെയില്‍ ഐഡിയും, ഫോട്ടോ ഐഡിയും അടക്കമുള്ള വിവരങ്ങള്‍ കുപ്രസിദ്ധ ഡാര്‍ക്ക് വെബ്സൈറ്റില്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ടാണ് ഹാക്കര്‍ പറയുന്നത്. ക്‌സെന്‍ സെന്‍ എന്ന ഐഡിയില്‍ നിന്നാണ് സാമൂഹ്യമാധ്യമമായ എക്സില്‍ ഈ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. 2024 ജൂണിലാണ് എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചത് എന്ന് ഹാക്കര്‍ അവകാശപ്പെടുന്നു. തെളിവെന്ന അവകാശവാദത്തോടെ ഒരു സ്‌ക്രീന്‍ഷോട്ടും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ എയര്‍ടെല്ലിന്റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് കമ്ബനിയുടെ പ്രതികരണം. ‘ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി. എന്നാല്‍ എയര്‍ടെല്ലിന്റെ ഭാഗത്ത് നിന്ന് യാതൊരു ഡാറ്റ ചോര്‍ച്ചയുമുണ്ടായിട്ടില്ല’, എയര്‍ടെല്‍ വക്താവ് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി 2021ലും ആരോപണമുണ്ടായിരുന്നെങ്കിലും അന്നും കമ്ബനി അക്കാര്യം നിഷേധിച്ചിരുന്നു.
STORY HIGHLIGHTS:Hacker claims to have leaked personal information of 37.5 crore Airtel customers.