TourismTraval

നാല് ദിവസത്തില്‍, കോഴിക്കോട് – ഗോവ യാത്രാ പ്ലാന്‍

കേരളത്തിൽ നിന്നും യാത്രകള്‍ പ്ലാൻ ചെയ്യുമ്ബോള്‍ ഏറ്റവുമാദ്യം മനസ്സിലെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. അടിച്ചു പൊളിച്ച്‌ തകര്‍ത്ത് വരാൻ ഗോവയാണ് ഏറ്റവും അടുത്തുള്ളതും.

ബീച്ച്‌ മാത്രമല്ല ഇവിടുത്തെ നൈറ്റ് ലൈഫും പാര്‍ട്ടികളും ബീച്ചും പിന്നെ കൂട്ടുകാരും കൂടിയാകുമ്ബോള്‍ എന്തുവില കൊടുത്തും പോകാൻ ആളുകള്‍ തയ്യാറാണ്. ഇതാ കോഴിക്കോട് നിന്നും ഗോവയിലേക്ക് എങ്ങനെ ഒറ്റ ദിവസത്തില്‍ പോകാമെന്നും ഒപ്പം രണ്ടുമൂന്ന് ദിവസം എങ്ങനെ ഗോവയില്‍ ചെലവഴിക്കാമെന്നും നോക്കാം. കടല്‍ത്തീരങ്ങളും പ്രകൃതിഭംഗിയും കണ്ട് റോഡ് വഴി പോകുന്ന യാത്ര വന്‍ രസമാണെങ്കിലും കോഴിക്കോട് നിന്നും ഗോവയിലേക്ക് ട്രെയിൻ വഴിയുള്ള യാത്രയാണ് നമ്മള്‍ പ്ലാൻ ചെയ്യുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുലര്‍ച്ചെ കയറി ഉച്ചയോടെ ഗോവ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വിധത്തിലാണ് ഈ യാത്ര.

കോഴിക്കോട് – മംഗലാപുര
ആദ്യം കോഴിക്കോട് നിന്ന് മംഗലാപുരം വന്ന് അവിടുന്ന് വന്ദേ ഭാരത് ട്രെയിനില്‍ ഗോവിലേക്ക് പോവുകയാണ് ചെയ്യുന്നത്. മംഗലാപുരം – ഗോവ വന്ദേ ഭാരത് പുറപ്പെടുന്ന എട്ട് മണിയോടെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുക എന്നതാണ് ആദ്യ ടാസ്ക്. കോഴിക്കോട് – മംഗലാപുരം റൂട്ടില്‍ നിരവധി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നമ്മള്‍ തിരഞ്ഞെടുക്കുന്നത് ചെന്നൈ-കോയമ്ബത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്‌ പ്രസ് 12685 ട്രെയിനാണ്. പുലര്‍ച്ചെ 3.07 മണിക്ക് കോഴിക്കോട് നിന്നെടുത്ത് രാവിലെ 7.20 മണിക്ക് ഇത് മംഗലാപുരത്തെത്തും.

മംഗലാപുരത്തെത്തി ഒന്നു ഫ്രഷ് ആയി ഒരു ചായ കുടിച്ച്‌ കഴിയുമ്ബോഴേക്കും വന്ദേ ഭാരത് പുറപ്പെടാൻ തയ്യാറായിട്ടുണ്ടാവും. മംഗലാപുരം-ഗോവ വന്ദേ ഭാരത് (20646) രാവിലെ 8.30ന് മംഗലാപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 1.15ന് മഡ്ഗാവോണില്‍ എത്തിച്ചേരും. ഉഡുപ്പി, കര്‍വര്‍ എന്നീ രണ്ട് സ്റ്റോപ്പുകളില്‍ നിര്‍ത്തി ആകെ നാല് മണിക്കൂര്‍ 45 മിനിറ്റാണ് യാത്രാ സമയം. എസി ചെയര്‍ കാറില്‍ 1330 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2350 രൂപയുമാണ് നിരക്ക്.

ഗോവയില്‍ കറങ്ങാം
ഗോവയില്‍ വന്ന സ്ഥിതിക്ക് ഒരു നാല് ദിവസം ഗോവ കണ്ടാലോ. വെറുതേയല്ല ഗോവയുടെ ചരിത്രവും സംസ്കാരവും പൈതൃകവു തേടി പ്രധാന ഇടങ്ങളൊക്കെ സന്ദര്‍ശിച്ച്‌ പോകുന്ന ഒരു യാത്ര. ഒന്നാം ദിവസം ഓള്‍ഡ് ഗോവയാണ് കാണേണ്ടത്. ഒരു സ്കൂട്ടര്‍ വാടകയ്ക്ക് എടുത്താല്‍ യാത്ര കൂടുതല്‍ എളുപ്പമാക്കാം. ഓള്‍ഡ് ഗോവയില്‍ സെൻറ് ഫ്രാൻസിസ് അസ്സീസിയിലെ ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രല്‍, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആര്‍ട്ട് എന്നിവയണ് കാണേണ്ട പ്രധാന സ്ഥലങ്ങള്‍. രണ്ടാമത്തെ ദിവസം നോര്‍ത്ത് ഗോവയാണ് ലിസ്റ്റിലുള്ളത്. ലിറ്റില്‍ വാഗേറ്റര്‍, ചപ്പോര കോട്ടന്‍ വടക്കൻ ഗോവയിലെ കൊഹിബ, അഞ്ജുന ഫ്ലീ മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ കണ്ടു കഴിയുമ്ബോഴേയ്ക്കും രണ്ടാം ദിവസം തീരും.

മൂന്നാം ദിനം ഡോണ പോള ബീച്ച്‌, മിരാമര്‌ ബീച്ച്‌, പനാജി മാര്‍ക്കറ്റ്, ഫ്ലോട്ടിങ് കസിനോ തുടങ്ങിയവയും കാണാം. നാലാം ദിവസം സൗത്ത് ഗോവയാണ്. സലാലിം അണക്കെട്ട്, കാബോ ഡി രാമ കോട്ട, സെന്‍റ് അന്റോണിയോ പള്ളി, പാലോലം ബീച്ച്‌ എന്നിവ സന്ദര്‍ശിക്കാം. തിരികെ മംഗലാപുരം വരെ വന്ദേ ഭാരതിന് വന്ന് അവിടുന്ന് കോഴിക്കോടിന് സാധാരണ ട്രെയിനിന് വരാം. അല്ലെങ്കില്‍ മഡ്ഗാവോണില്‍ നിന്നും കോഴിക്കോടേയ്ക്ക് നേരിട്ടുള്ള ട്രെയിൻ സര്‍വീസുകളും പ്രയോജനപ്പെടുത്താം. ഗോ-മംഗലാപുരം വന്ദേ ഭാരത് 20645 ട്രെയിനിനാണ് വരുന്നതെങ്കില്‍ അത് വൈകിട്ട് 6.10ന് മഡ്ഗാവോണില്‍ നിന്നെടുത്ത് 10.45ന് മംഗലാപുരത്തെത്തും.

STORY HIGHLIGHTS:Kozhikode – Goa Travel Plan in Four Days

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker