Entertainment

ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് ചിത്രത്തിന്റെ ടീസര്‍ പുറത്ത്.

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസര്‍ പുറത്ത്.

യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി ആണ് നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഎം സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലി ആണ് ഛായാഗ്രഹണം. ബിജി ബാല്‍, കൈലാസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സിബി, സല്‍മാന്‍ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളജ് പ്രവേശനവും അവര്‍ക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത് സഞ്ജുവിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രം ജനുവരി 19ന് തിയറ്ററുകളില്‍ എത്തും.

STORY HIGHLIGHTS:The teaser of Lifeline of Bachelors is out.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker