
കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സായുധ സേന അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.(Kuwait Air Defense Intercepts Iranian Drone Attack Middle East Conflict)
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ അക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുതോല്പ്പിക്കുകയാണെന്നും സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട വലിയ സ്ഫോടന ശബ്ദങ്ങള്‍ ശത്രുക്കളുടെ ഡ്രോണുകളെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തപ്പോള്‍ ഉണ്ടായതാണെന്ന് കുവൈത്ത് മിലിട്ടറി അറിയിച്ചു.
ആക്രമണത്തില്‍ ആർക്കും പരിക്കേല്‍ക്കുകയോ വൻ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ടുകളില്ല. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ നല്കുന്ന ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു. അമേരിക്കയും ഇറാനും തമ്മില്‍ പശ്ചിമേഷ്യൻ മേഖലയില്‍ തുടരുന്ന കടുത്ത സൈനിക നീക്കങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം.
Iran’s drone attack on Kuwait




