Entertainment

ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ മൂന്നാം ദിനം ! ബോക്‌സ്‌ഓഫീസില്‍ ഓസ്‌ലറിന്റെ അഴിഞ്ഞാട്ടം

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘എബ്രഹാം ഓസ്‌ലര്‍’ വന്‍ വിജയത്തിലേക്ക്.

റിലീസ് ചെയ്തു മൂന്ന് ദിനങ്ങള്‍ പിന്നിടുമ്ബോള്‍ ചിത്രത്തിന്റെ കേരള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ എട്ട് കോടി കടന്നു. ആദ്യ ദിനത്തേക്കാള്‍ കളക്ഷനാണ് റിലീസ് ചെയ്തു മൂന്നാം ദിനമായ ശനിയാഴ്ച പടത്തിനു ലഭിച്ചത്. ഞായറാഴ്ചയായ ഇന്നും റെക്കോര്‍ഡ് കളക്ഷനു സാധ്യതയുണ്ട്.

ആദ്യ ദിനം കേരളത്തില്‍ നിന്ന് 2.88 കോടിയാണ് ചിത്രം കളക്‌ട് ചെയ്തത്. രണ്ടാം ദിനം അത് 2.34 കോടിയായി. മൂന്നാം ദിനമായ ശനിയാഴ്ച 2.90 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷന്‍. ഞായറാഴ്ചയായ ഇന്ന് കേരള കളക്ഷന്‍ മൂന്ന് കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ അതിഥി വേഷം ഓസ്‌ലറിന്റെ ബോക്‌സ്‌ഓഫീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Third day of collection than the first day! Osler’s Unleashed at the Box Office

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker