
കോട്ടയം സർക്കാർ നഴ്സിംഗ് കോളജില് ജൂണിയർ വിദ്യാർഥിയെ ക്രൂര റാഗിംഗ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികള്ക്ക് നഴ്സിംഗ് പഠനത്തില്നിന്നും ആജീവനാന്ത വിലക്ക്.
ഇതു സംബന്ധിച്ച് മെഡിക്കല് വിദ്യാഭ്യാസ ഡറക്ടറാണ് ഉത്തരവിറക്കിയത്.

മെഡിക്കല് വിദ്യാഭ്യാസ മേഖലയില് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇവിടെ സംഭവിച്ചതെന്നും രോഗീപരിചരണവുമായി ബന്ധപ്പെട്ട നഴ്സിംഗ് മേഖലയില് ഇത്തരം മനസുള്ളവർ ഉണ്ടാവാൻ പാടില്ലെന്നും വിലയിരുത്തിയാണ് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഉത്തരവിറക്കിയത്.
ക്രൂര റാംഗിംഗില് പ്രതികളായ മൂന്നാം വർഷ ജനറല് നഴ്സിംഗ് വിദ്യാർഥികളായ കെ.പി. രാഹുല് രാജ്, റിജില് ജിത്ത്, എൻ.വി. വിവേക്, രണ്ടാം വർഷ വിദ്യാർഥികളായ എൻ.എസ് ജീവ, സാമുവല് ജോണ്സണ് എന്നിവർക്കാണ് വിലക്ക്. ഇതിന്റെ അടിസ്ഥാനത്തില് നഴ്സിംഗ് കൗണ്സില് തുടർനടപടികള് കൈക്കൊള്ളണം. കേസില് അറസ്റ്റിലായ അഞ്ചുപേരും ഇപ്പോള് റിമാൻഡിലാണ്.

STORY HIGHLIGHTS:Ragging in Kottayam; Nursing students banned for life