
ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പ്പന്നങ്ങള്ക്കും പരസ്പര താരിഫ് (റെസിപ്രോക്കല് താരിഫ്) ഏര്പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.
ഇറക്കുമതി ചെയ്യുന്ന അമേരിക്കന് ഉല്പ്പന്നങ്ങള്ക്ക് ഇന്ത്യ എത്രയാണോ താരിഫ് ഈടാക്കുന്നത്, ഇതിന് സമാനമായ താരിഫ് ഇന്ത്യയില് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പ്പന്നങ്ങള്ക്കും ചുമത്തുമെന്നാണ് റെസിപ്രോക്കല് താരിഫ് കൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്. ഇന്ത്യയും ചൈന ഉള്പ്പെടെയുള്ള രാജ്യങ്ങള് ഈടാക്കുന്ന ഉയര്ന്ന താരിഫുകളെ യുഎസ് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ് വിമര്ശിച്ചു.
ഏപ്രില് രണ്ടു മുതല് പരസ്പര താരിഫ് പ്രാബല്യത്തില് വരും. ചൈനയ്ക്കും ഇന്ത്യയ്ക്കും പുറമേ യൂറോപ്യന് യൂണിയന്, ബ്രസീല് അടക്കമുള്ള മറ്റു രാജ്യങ്ങള്ക്കുമേലും സമാനമായ താരിഫ് ചുമത്താനാണ് അമേരിക്കയുടെ നീക്കം. യൂറോപ്യന് യൂണിയന്, ചൈന, ബ്രസീല്, ഇന്ത്യ, മെക്സിക്കോ, കാനഡ കൂടാതെ എണ്ണമറ്റ മറ്റ് രാജ്യങ്ങളും നമ്മള് ഈടാക്കുന്നതിനേക്കാള് വളരെ ഉയര്ന്ന താരിഫ് ഈടാക്കുന്നു.
ഇത് വളരെ അന്യായമാണ്, അമേരിക്കയില് നിന്ന് വാഹനങ്ങള് ഇറക്കുമതി ചെയ്യുമ്പോള് നൂറ് ശതമാനത്തില് കൂടുതല് താരിഫ് ആണ് ഇന്ത്യ ഈടാക്കുന്നത്. വൈറ്റ് ഹൗസില് നടന്ന കോണ്ഗ്രസിന്റെ സംയുക്ത സമ്മേളനത്തില് ട്രംപ് പറഞ്ഞു.
STORY HIGHLIGHTS:US President Donald Trump has announced that he will impose tariffs on products imported from India.