സൗദി:സൗദി അല്ഹസ്സയില് മൊബൈല് ഫോണ് ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് മരിച്ച ആറ് പേരുടെ മൃതദേഹങ്ങള് മറവ് ചെയ്തു.
ഹുഫൂഫിലെ അല്നാഥല് ഡിസ്ട്രിക്ടിലെ വീട്ടില് തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് ആറംഗ കുടുംബം മരിച്ചത്. മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവർ അല്ജിബ്രാൻ കുടുംബത്തിലെ അംഗങ്ങളാണ്. അഹ്മദ് ഹുസൈൻ അല്ജിബ്റാൻ, അബ്ദുല്ഇലാഹ് ഹുസൈൻ അല്ജിബ്റാൻ, മർയം ഹുസൈൻ അല്ജിബ്റാൻ, ഈമാൻ ഹുസൈൻ അല്ജിബ്റാൻ, ലതീഫ ഹുസൈൻ അല്ജിബ്റാൻ, ഇവരുടെ സഹോദര പുത്രൻ ഹസൻ അലി അല്ജിബ്റാൻ എന്നിവരാണ് മരിച്ചത്. അഞ്ച് പേർ സഹോദരി സഹോദരന്മാരും ഒരാള് ഇവരുടെ സഹോദര പുത്രനുമാണ്.
അപകടത്തെ തുടർന്നുണ്ടായ തീ പിടിത്തത്തില് പുക ശ്വസിച്ചാണ് മരണം. വീട്ടില് ഉറങ്ങുകയായിരുന്നു മരിച്ചവർ. ചാർജ് ചെയ്തുകൊണ്ടിരിക്കേ മൊബൈല് ഫോണ് ചാർജർ പൊട്ടിത്തെറിച്ച് സിറ്റിംഗ് റൂമിലെ സോഫാ സെറ്റിയില് ആണ് തീ ആദ്യം പടർന്നുപിടിച്ചത്. തുടർന്ന് വീട്ടിനകത്തേക്ക് വേഗത്തില് തീ പടർന്നു.
വൻ ജനാവലിയുടെ സാനിധ്യത്തില് ഹുഫൂഫ് അല്ഖുദൂദ് ഖബർസ്ഥാനില് ആറുപേരുടെയും മൃതദേഹങ്ങള് മറവ് ചെയ്തു. പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലും വേദനയുമാണ് കുടുംബത്തിന് ഇപ്പോഴുള്ളതെന്ന് അല് ജിബ്രാൻ കുടുംബത്തിലെ മുതിർന്ന വ്യക്തി ഷെയ്ഖ് താഹർ അല്-അഹമ്മദ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ വേർപാടില് ഞങ്ങള് ഞെട്ടിപ്പോയി, ഈ ദുരിതം നമുക്കെല്ലാവർക്കും വേദനാജനകമാണ്, പക്ഷേ അവർ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് കടന്നുപോയി എന്ന് ഞങ്ങള് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഊദി; മൊബൈല് ചാര്ജര് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു
STORY HIGHLIGHTS:The bodies of six people who died in an accident caused by an exploding mobile phone charger have been buried.