Uncategorized

റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച്‌ 21കാരന് ദാരുണാന്ത്യം.

കോഴിക്കോട്:റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച്‌ 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ ആണ് മരിച്ചത്.

ബീച്ച്‌ റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.

റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

STORY HIGHLIGHTS:A 21-year-old man died tragically after being hit by his friend’s car while filming a reel.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker