KeralaNews


സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരായ കേസിൽ യു.എ.പി.എ ചുമത്തില്ല. സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് കേസിൽ നിന്ന് യുഎപിഎ വകുപ്പുകൾ ഒഴിവാക്കി.

യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കഴിഞ്ഞ ഏപ്രിലിൽ കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. കൊലപാതകം, സ്ഫോടകവസ്‌തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. 2023 ഒക്ടോബർ 29നാണ് സംസ്ഥാനത്തെ നടുക്കിയ സ്ഫോടനം നടന്നത്. കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.

തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. സംഭവം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്നായിരുന്നു മാർട്ടിൻ പറഞ്ഞത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും ഇയാൾ പറഞ്ഞു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

STORY HIGHLIGHTS:The government did not give permission;  UAPA against Kalamassery terror attack accused Dominic Mart dropped

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker